വിഴിഞ്ഞത്ത് അക്രമികൾ തകർത്ത പോലീസ് വാഹനങ്ങൾ |ഫോട്ടോ:എസ്.ശ്രീകേഷ്/മാതൃഭൂമി
കൊച്ചി: വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി പോലീസ്. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി കഴിഞ്ഞ 26, 27 തീയതികളിലുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. 26ന്ഹൈക്കോടതി ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണത്തോടെ തുറമുഖ നിര്‍മാണത്തിന് എത്തിച്ച ലോറികള്‍ സമരക്കാര്‍ തടഞ്ഞു. ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരെയും പോലീസിനെയും ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
27ന് മൂവായിരത്തോളം പേര് സംഘടിച്ച് വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമിച്ചെന്നും ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷത്തിന്റെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
Content Highlights: Vizhinjam port conflict-Police affidavit in HC-says riot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..