വിയ്യൂർ ജയിൽ | Photo: Mathrubhumi
തൃശ്ശൂര്‍: അന്തേവാസികളുടെ ആധിക്യവും ഗുണ്ടാതടവുകാരുടെ പ്രവാഹവും കാരണം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നിത്യ സംഭവമാകുന്നു. 560 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലിലിപ്പോള്‍ തടവുകാരുടെ എണ്ണം 950 ആണ്. ജീവനക്കാരാകട്ടെ, 45 ശതമാനം കുറവുമാണ്.
ജയില്‍വകുപ്പിന്റെ പുതിയ നിര്‍ദേശപ്രകാരം അതത് മേഖലകളിലെ ഗുണ്ടാ തടവുകാരെ അവരുടെ മേഖലയിലെ ജയിലുകളില്‍ പാര്‍പ്പിക്കാന്‍ പാടില്ല. അതുപ്രകാരം കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ജയിലുകളിലെ തദ്ദേശതടവുകാരെ വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുന്നത്. ഇത് വിയ്യൂര്‍ ജയിലില്‍ ഗുണ്ടാ തടവുകാര്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
നിലവിലുള്ള 950 തടവുകാരില്‍ നൂറിലേറെപ്പേര്‍ ഗുണ്ടാ തടവുകാരാണ്. ഇവരും സാധാരണ തടവുകാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. ഇതു കാരണം ജയിലില്‍ തടവുകാരുടെ വിവിധ സംഘങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ കുറവും ലഭ്യമായ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം കിട്ടാത്തതും തടവുകാരെ കൈകാര്യം ചെയ്യുന്നതില്‍ പരാജയമാകുന്നുണ്ട്.
ജയില്‍ നിയമപ്രകാരം ആറ് തടവുകാര്‍ക്ക് ഒരു ഉദ്യോഗസ്ഥന് വീതം വേണം. എന്നാല്‍, വിയ്യൂര്‍ ജയിലില്‍ ഇപ്പോള്‍ 12 പേര്‍ക്ക് ഒരു ഉദ്യോഗസ്ഥന് പോലുമില്ലാത്ത സ്ഥിതിയാണ്. ജയിലുകളില്‍ താത്കാലിക സര്‍വീസിനായി കെക്സ്കോണ്‍ വഴി വിമുക്തഭടന്മാരെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായി നിയമിച്ചിരുന്നത് നിര്‍ത്തലാക്കിയതും വിയ്യൂര്‍ ജയിലില്‍ വലിയ തിരിച്ചടിയായി. ജയില്‍ വകുപ്പിലേക്ക് നിയമിക്കപ്പെടുന്നവര്‍ ജോലിസമ്മര്‍ദ്ദം കാരണം ജോലി ഉപേക്ഷിക്കുകയാണ്. ജയില്‍വകുപ്പിലെ ജീവനക്കാരുടെ കുറവ് ഏറ്റവുമധികം പ്രതിഫലിക്കുന്നതും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
Content Highlights: viyyur jail, maximum capacity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..