വിതുര:  തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി  തേവന്‍പാറ സ്വദേശി പോത്ത് ഷാജി പിടിയിലായി. ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു ഇയാള്‍. 

 തൊളിക്കോട് തുരുത്തി തേവന്‍പാറ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഷാജി.  

ഷാജിയുടെ വീട്ടിലാണ് യുവതിയും ഭര്‍ത്താവും വാടകയ്ക്കു താമസിച്ചിരുന്നത്. ഗുണ്ടാനിയമപ്രകാരം രണ്ടുതവണ ഷാജി തടവിലായിരുന്നിട്ടുണ്ട്. അടുത്തിടെയാണ് ജയില്‍മോചിതനായത്. അവശനിലയിലായ യുവതിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലാണ്.