വിസ്മയയുടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു
കൊല്ലം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധിയില്‍ പൂര്‍ണ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രന്‍. മകള്‍ക്ക് നീതി കിട്ടി. വിധി സമൂഹത്തിനുള്ള സന്ദേശം കൂടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ല. മേല്‍ക്കോടതിയെ സമീപിക്കുന്നത് പ്രോസിക്യൂട്ടറുമായി ആലോചിച്ച് തീരുമാനിക്കും. കിരണുമായി മാത്രം ബന്ധപ്പെട്ട കേസല്ല ഇത്. തങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതീക്ഷിച്ച വിധിയല്ല ഉണ്ടായതെന്ന് വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചു. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. നിയമപോരാട്ടം തുടരും. മേല്‍ക്കോടതിയെ സമീപിക്കുമെന്നും അമ്മ പറഞ്ഞു.
സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭര്‍ത്തൃപീഡനംമൂലം വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവാണ് കോടതി വിധിച്ചത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
Content Highlights: Vismaya dowry death: Kiran Kumar sentenced to 10 years in jail for abetting wife's suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..