വീട്ടിലും നാട്ടിലും എല്ലാവര്‍ക്കും കടലോളം വാത്സല്യമായിരുന്നു വിസ്മയയോട്


വിസ്മയ

കൊല്ലം : എന്റെ മാളുവിനൊപ്പം കഴിഞ്ഞനിമിഷങ്ങള്‍... ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഓര്‍മയാക്കി അവള്‍... ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ട വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ വാക്കുകളാണിത്. സ്‌നേഹിച്ചും കലഹിച്ചും ടിക് ടോക്കില്‍ രസകരങ്ങളായ വീഡിയോകള്‍ ചെയ്തും ഏറെ സന്തോഷത്തോടെയാണ് കൈതോട്ടുള്ള വീട്ടില്‍ അവര്‍ കഴിഞ്ഞത്.

വീഡിയോകളിലൊന്നില്‍ കടലോളം വാത്സല്യം എന്ന പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വിജിത്തിന്റെയും വിസ്മയയുടെയും അഭിനയം. വീട്ടിലും നാട്ടിലും എല്ലാവര്‍ക്കും കടലോളം വാത്സല്യമായിരുന്നു അവളോട്. അവളുടെ ഇഷ്ടങ്ങള്‍ക്കൊപ്പമായിരുന്നു അച്ഛനും അമ്മയും സഹോദരനുമെല്ലാം.

രസകരങ്ങളായ ഒട്ടേറെ വീഡിയോകളാണ് ഇരുവരും ചേര്‍ന്നു ചെയ്തിരുന്നത്. പെങ്ങന്മാരുടെ കൂട്ടുകാരെ കാണുമ്പോള്‍ ഇളക്കംകാട്ടുന്ന ആങ്ങളയായി വിജിത്തും നൃത്തവും അഭിനയവുമെല്ലാംകൊണ്ട് വിസ്മയയും ശ്രദ്ധേയയായിരുന്നു. കുട്ടികളുടെ പ്രിയങ്കരിയായ ഡോറയുടെ ഭാവപ്രകടനങ്ങളും വിസ്മയ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു.

വിവാഹം ഉറപ്പിച്ചതോടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം വിസ്മയയ്ക്ക് അന്യമാകുകയായിരുന്നു. ചിലപ്പോള്‍ സ്‌നേഹത്തോടെയും മറ്റുചിലപ്പോള്‍ അങ്ങേയറ്റം മോശമായും പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു കിരണ്‍. അച്ഛനമ്മമാരും സഹോദരനും തന്നെച്ചൊല്ലി വേദനിക്കേണ്ടന്നു കരുതിയാണ് പരീക്ഷയെഴുതാന്‍പോയ വിസ്മയ, അവിടെനിന്നു കിരണിനൊപ്പം പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അന്നുമുതല്‍ കാറിന്റെപേരില്‍ മോശം പെരുമാറ്റം കിരണില്‍നിന്നുണ്ടായി. അവസാനം വിളിക്കുമ്പോള്‍ അമ്മയോട് 5,500 രൂപ തന്റെ അക്കൗണ്ടില്‍ ഇടാന്‍ അഭ്യര്‍ഥിച്ചിരുന്നതായും അച്ഛന്‍ പറയുന്നു.

സര്‍ക്കാര്‍ഉദ്യോഗസ്ഥനല്ലേയെന്നു കരുതി

മാര്യേജ് ബ്യൂറോ വഴി വിവാഹാലോചന തുടങ്ങിയതുമുതല്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമടക്കം നിരവധിപ്പേരുടെ വിവാഹാലോചനകള്‍ വന്നിരുന്നതായി വിജിത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലേ, ഉയര്‍ന്ന പദവിയല്ലേയെന്ന് അന്നു കരുതി. കിരണിനെപ്പറ്റി മോശം അഭിപ്രായമൊന്നും അന്നു കേട്ടിരുന്നില്ല. വിവാഹം ഉറപ്പിച്ചശേഷം കിരണ്‍ കൈതോട്ടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇടയ്ക്ക് വിസ്മയയെ മര്‍ദിച്ചതായി അറിഞ്ഞിരുന്നെങ്കിലും കാര്യമായെടുത്തിരുന്നില്ല.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented