കിരൺകുമാറും വിസ്മയയും | Photo: Instagram|vijith.v_nair_ & Facebook.com|kirankumar.s.1865
കൊല്ലം: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ പുതിയ ശബ്ദസന്ദേശം പുറത്ത്. വിവാഹ വാര്‍ഷിക ദിനത്തില്‍ താന്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് വിസ്മയ സുഹൃത്തുമായി പങ്കുവെയ്ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്നോട് സംസാരിക്കുന്നതില്‍ നിന്ന് സ്വന്തം അമ്മയെ പോലും വിലക്കി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ തന്നെ മര്‍ദിക്കുമായിരുന്നുവെന്നും ശബ്ദരേഖയിലുണ്ട്.
ഫോണ്‍സംഭാഷണത്തില്‍ നിന്ന്
കോവിഡ് ആയതുകൊണ്ട് 70 പവന്‍ സ്വര്‍ണമാണ് കൊടുത്തത്. നൂറ് കൊടുക്കാന്‍ പറ്റിയില്ല. പത്ത് പതിമൂന്ന് ലക്ഷം രൂപയുടെ കാറും കൊടുത്തു. ഇതൊന്നും പോര, ഒരു സര്‍ക്കാര്‍ ജോലിക്കാരന് ഇതൊന്നുമല്ല കിട്ടുന്നത് എന്ന് പറയും. ഞാന്‍ ഫുള്‍ടൈം ടെന്‍ഷനിലാണ്. അവന് സമാധാനം കിട്ടണേ, ദേഷ്യപ്പെടല്ലേ എന്ന് ഞാനെപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കും.
ഒന്ന് മുഖം മാറിയാല്‍ എനിക്ക് പേടിയാണ്. ഞാനെപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അമ്മ സത്യം. എന്റെ അമ്മയെ വിളിച്ചുപറഞ്ഞു ഇനി മേലാല്‍ വിളിച്ചുപോവല്ലേ എന്ന്. അടിക്കുകയും തെറിവിളിക്കുകയും ചെയ്യും. പറ്റിച്ചു പറ്റിച്ചു എന്നു പറയും. ഇതിനേക്കാള്‍ നല്ലൊരുത്തി കിട്ടിയേനെ, നല്ല ബന്ധം കിട്ടും, പെട്ടുപോയതാ എന്നൊക്കെ പറയും. വീട്ടില്‍ വിളിക്കാന്‍ പോലും പറ്റില്ല. പുള്ളിക്കാരന്‍ ഈ ബന്ധത്തില്‍ സാറ്റിസ്‌ഫൈഡ് അല്ല.
താന്‍ അനുഭവിച്ച ദുരിതം പറഞ്ഞ് വിസ്മയ കരയുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്.
Content Highlights: Vismaya death case new audio record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..