കിരൺകുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിൽ കൊണ്ടുവന്നപ്പോൾ, വിസ്മയ
തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി മുന്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. കൊല്ലം ജില്ലാ ജയിലില്‍നിന്ന് ബുധനാഴ്ച രാവിലെ 11-നാണ് കിരണിനെ തിരുവനന്തപുരത്ത് എത്തിച്ചത്.
ശിക്ഷിക്കപ്പെട്ടതോടെ തടവുപുള്ളികള്‍ക്കുള്ള നമ്പരും വസ്ത്രവും നല്‍കി. സി 5018 ആണ് ഇനി കിരണിന്റെ ജയിലിലെ മേല്‍വിലാസം. ആരോഗ്യപരിശോധനകള്‍ക്കു ശേഷം ഇയാളെ നിരീക്ഷണ സെല്ലിലേക്കു മാറ്റി.
തടവുകാരനായതിനാല്‍ ജയിലില്‍ ജോലിചെയ്യേണ്ടി വരും. ഒരാഴ്ചയ്ക്കു ശേഷമാകും ഇതു സംബന്ധിച്ചു തീരുമാനമെടുക്കുക. നേരത്തേ വിചാരണ കാലയളവിലും കിരണ്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം കാരണം ഭാര്യ വിസ്മയ ആത്മഹത്യചെയ്ത കേസിലാണ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
Content Highlights: vismaya death case, kiran kumar shifted to poojappura central jail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..