നെടുമ്പാശേരി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പത്തുദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. ഓഗസ്റ്റ് 10 മുതല്‍ 20 വരെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ല.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിന്റെ നിര്‍ദേശപ്രകാരമാണ് ഈ നിയന്ത്രണമെന്ന് സിയാല്‍ അറിയിച്ചു.