
-
കോഴിക്കോട്: കോവിഡ് വ്യാപന കാലത്ത് കടകളിലും മറ്റുസ്ഥാപനങ്ങളിലും ചടങ്ങുകളിലും വന്നുപോകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ സംവിധാനം. ജില്ലാ ഭരണകൂടം കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയ 'വിസിറ്റേഴ്സ് രജിസ്റ്റര്‍ സര്‍വീസി'ല്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകും. ഒരു ക്യുആര്‍ കോഡ് സ്കാനിങ്ങിലൂടെ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും ഫോണ്‍ നമ്പറും നിമിഷങ്ങള്‍ക്കകം രേഖപ്പെടുത്താന്‍ കഴിയും.
സ്ഥാപനങ്ങളില്‍ വന്നു പോയവര്‍ ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവായാല്‍, സമ്പര്‍ക്കത്തില്‍പ്പെട്ടവരെ വളരെപ്പെട്ടന്ന് കണ്ടുപിടിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ക്ക് സഹായമാകുന്നതാണ് പുതിയ സംവിധാനം. 'വിസിറ്റേഴ്സ് രജിസ്റ്റര്‍ സര്‍വീസ്' വ്യാഴാഴ്ച പോര്‍ട്ടലില്‍ സജ്ജമായി.
കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ 'വിസിറ്റേഴ്സ് രജിസ്റ്റര്‍ സര്‍വീസി'ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഒരു യൂസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും. ഇതുപയോഗിച്ച് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Content Highlights: Visitor's register can be prepared in COVID 19 Jagratha portal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..