ന്യൂഡല്‍ഹി: ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ഇടത് എംപിമാരുടെ ശ്രമം തടസപ്പെടുത്തിയെന്ന് ആരോപണം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചുവെന്ന് എളമരം കരീം എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പോലീസും അധികൃതരും എംപിമാരുടെ സന്ദര്‍ശനം തടസപ്പെടുത്താന്‍ ശ്രമിച്ചു. എംപിമാര്‍ സന്ദര്‍ശിക്കുന്നതില്‍ അസ്വസ്ഥതയുള്ളപോലെയാണ് ജില്ലാഭരണകൂടം പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Visit of Left, LJD MPs to Hathras cancelled by UP police