ബംപർ അടിച്ചത് രണ്ടാഴ്ച മുമ്പ് ബസ് സ്റ്റാന്‍ഡില്‍ വിറ്റ ടിക്കറ്റിന്; 12 കോടി നേടിയ ആ ഭാഗ്യശാലി ആര്?


1 min read
Read later
Print
Share

വിഷു ബംപർ അടിച്ച ടിക്കറ്റ് വിറ്റ ഏജൻസി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സമ്മാനത്തുകയാണ് വിഷു ബംപറിന്‍റേത്. 12 കോടി രൂപ. ഇത്തവണ ബംപര്‍ കിട്ടിയ VE 475588 എന്ന ടിക്കറ്റ് വിറ്റത് മലപ്പുറം ജില്ലയിലാണ്. ചെമ്മാടുള്ള സി.കെ.വി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്ത ആളെ തേടിയാണ് ഭാഗ്യമെത്തിയത്. ആദര്‍ശ് സി.കെ എന്ന ഏജന്റാണ് ബംപര്‍ ഭാഗ്യമുള്ള ടിക്കറ്റ് വിറ്റത്. എന്നാല്‍ ഈ ടിക്കറ്റിന്‍റെ ഉടമയായ ഭാഗ്യശാലി ആരാണെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

ബസ് സ്റ്റാന്‍ഡിനുള്ളിലെ ലോട്ടറിക്കടയില്‍ വിറ്റ ടിക്കറ്റ് ആയതിനാല്‍ ഭാഗ്യവാനോ ഭാഗ്യവതിയോ ആരെന്ന് ഏജന്റിന് നിശ്ചയമില്ല. അതിനാല്‍ ബംപര്‍ അടിച്ച ആള്‍ ഇപ്പോഴും കാണാമറയത്താണ്.

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഏകദേശം രണ്ടാഴ്ച മുമ്പാണ് ഇവിടെനിന്ന് വിറ്റതെന്നും ബസ് സ്റ്റാന്‍ഡിലേക്ക് ഒരുപാട് സ്ഥലത്തുനിന്നുള്ള ആളുകള്‍ വരുന്നതിനാല്‍ ടിക്കറ്റ് എടുത്തയാളെ തിരിച്ചറിയാന്‍ പ്രയാസമാണെന്നുമാണ് ഏജന്റായ ആദര്‍ശ് പറയുന്നത്‌.

കഴിഞ്ഞ വര്‍ഷത്തെ വിഷു ബംപര്‍ നേടിയ കന്യാകുമാരി ജില്ലയിലെ മണ്ടക്കാട് സ്വദേശികള്‍ രംഗത്തെത്തിയത് 10 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. 25 കോടിയുടെ ഓണം ബംപര്‍ നേടിയ ആള്‍, തന്നോട് പണം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇതിനുശേഷം നറുക്കെടുത്ത ക്രിസ്തുമസ് ബംപര്‍ അടിച്ച ആള്‍ പരസ്യമായി രംഗത്തുവന്നതുമില്ല. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ വിഷു ബംപര്‍ നേടിയ ആള്‍ പരസ്യമായി രംഗത്തുവരുമോയെന്ന കാര്യമാണ് ഇനി അറിയാനുള്ളത്.

Content Highlights: vishu bumper lottery winner

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
k surendran and b gopalakrishnan

1 min

കേരളത്തിലെ ഹിന്ദുക്കൾക്ക് രാഷ്ട്രീയബോധം കുറവ്, അതുകൊണ്ടാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്- ഗോപാലകൃഷ്ണൻ

Jun 3, 2023


alphons kannanthanam

1 min

'ലീഗില്‍ മറ്റുമതക്കാരില്ല, തീവ്രവാദത്തിലടക്കം ലീഗിന് മൗനം'; രാഹുലിന് മറുപടിയുമായി കണ്ണന്താനം

Jun 2, 2023


Bike With Chappal

2 min

AI ക്യാമറ ഉപയോഗിച്ച് തിങ്കളാഴ്ച രാവിലെ 8 മുതൽ പിഴയീടാക്കിത്തുടങ്ങും; ബൈക്കിൽ ഒരു കുട്ടിക്ക് അനുമതി

Jun 4, 2023

Most Commented