മലപ്പുറം എൽ.പി. സ്‌കൂൾ ടീച്ചേഴ്‌സ് ലിസ്റ്റ് പി.എസ്.സി. മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നടന്നുവരുന്ന സമരത്തിൽ പ്രതിഷേധ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച ശേഷം പൊട്ടിക്കരയുന്ന ഉദ്യോഗാർഥി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: മലപ്പുറം എല്‍.പി.സ്‌കൂള്‍ ടീച്ചേഴ്സിന്റെ റാങ്ക് ലിസ്റ്റ് മാനദണ്ഡപ്രകാരം പുതുക്കാന്‍ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ദീര്‍ഘനാളായി നടത്തുന്ന സമരത്തില്‍ തിങ്കളാഴ്ച പ്രതിഷേധം ഓട്ടന്‍തുള്ളലിന്റെ രൂപത്തില്‍ അരങ്ങേറി. സെക്രട്ടേറിയറ്റ് പടിക്കല്‍ മുഖത്ത് മനയോല തേച്ച് തുള്ളല്‍ നടത്തിയ വനിതാ ഉദ്യോഗാര്‍ഥി ഒടുവില്‍ ദുഃഖം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.
മലപ്പുറം സപ്ലിമെന്ററി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 113 ദിവസമായി മലപ്പുറത്തും തലസ്ഥാനത്തും നടത്തുന്ന സമരത്തില്‍ ബിനു എന്ന യുവതിയാണ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. അധ്യാപക നിയമനത്തില്‍ മലപ്പുറത്തെ അവഗണിക്കുന്നതായിരുന്നു ഗാനരൂപത്തില്‍ എഴുതിത്തയ്യാറാക്കിയ തുള്ളലിലെ പ്രമേയം.
ഉദ്യോഗാര്‍ഥികളായ സുകന്യ, ജിനിഷ, ആരിഫ തുടങ്ങിയവര്‍ പാടാനും ഏറ്റുപാടാനും ഉണ്ടായിരുന്നു. തുള്ളല്‍ പുരോഗമിക്കുന്നതിനിടയില്‍ ഉദ്യോഗം ലഭിക്കാത്ത സാഹചര്യം വര്‍ണിക്കുന്നതിനിടയിലാണ് ബിനു പൊട്ടിക്കരഞ്ഞത്. കണ്ണീരില്‍ മുഖത്തേപ്പ് മാഞ്ഞു. മറ്റ് ഉദ്യോഗാര്‍ഥികളിലും ആ ദുഃഖം നിഴലിച്ചു.
മാര്‍ച്ച് 14 മുതല്‍ തലസ്ഥാനത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ പി.എസ്.സി.ക്ക് മുന്നിലും സെക്രട്ടേറിയറ്റ് പടിക്കലും സമരം നടക്കുകയാണ്.നേരത്തെ സെക്രട്ടേറിയറ്റ് പടിക്കല്‍ തല മുണ്ഡനം ചെയ്തും, ശയനപ്രദക്ഷിണം നടത്തിയും അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു.
മെയിന്‍ ലിസ്റ്റില്‍ ഒഴിവിന് ആനുപാതികമായി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.സപ്ലിമെന്ററി ഷോര്‍ട്ട് ലിസ്റ്റില്‍ 997 പേരുണ്ട്. ഇവര്‍ക്ക് ജോലികിട്ടാനുള്ള സാധ്യത കുറയുന്നതായും അസോസിയേഷന്‍ ഭാരവാഹി ഷബീര്‍ ആരോപിച്ചു.
Content Highlights: viral picture of protest in front of secretrariat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..