എട്ടാം വയസില്‍ പണി തുടങ്ങി, എനിക്കിപ്പോള്‍ 48; വൈറലായി ബൈപ്പാസ് ഉദ്ഘാടന കമന്റ്‌


നസീർ ഹുസൈൻ വടക്കേടത്ത്| Photo:facebook.com|Hussain.Kizhakkedathu,| ചർച്ചയായ ഫെയ്‌സ്ബുക്ക് കമന്റ്‌ (sceenshot)

കോഴിക്കോട്: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വാര്‍ത്ത പങ്കുവെച്ചുകൊണ്ടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ പദ്ധതി പൂര്‍ത്തീകരണത്തിനെടുത്ത കാലതാമസത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എന്നയാള്‍ ഇട്ട കമന്റ് ശ്രദ്ധേയമാകുന്നു. തനിക്ക് എട്ടുവയസ്സുളളപ്പോള്‍ ആരംഭിച്ച പദ്ധതി തനിക്ക് 48 വയസ്സായപ്പോഴെങ്കിലും തീര്‍ന്നുകാണുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു നസീറിന്റെ കമന്റ്.

'എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്. എറണാകുളത്ത് നിന്ന് പുറക്കാട് ഉള്ള ബാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നും ഓര്‍ക്കും ഈ പ്രോജക്ട് ഇങ്ങിനെ നീണ്ടുപോകുന്നത് എന്തുകൊണ്ട് ആണെന്ന്.
എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം.' നസീര്‍ കമന്റില്‍ പറയുന്നു.

മൂവായിരത്തിലധികം ലൈക്കുകളാണ് ഈ കമന്റിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

348 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കാലതാമസം വരുത്തിയത്.

ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് നാളെ ഉദ്ഘാടനം...

Posted by Pinarayi Vijayan on Wednesday, 27 January 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented