ഇടുക്കിയൽ ജനകീയ സമിതിയുടെ നേതൃത്വത്തിലുണ്ടായ പന്തംകൊളുത്തി പ്രതിഷേധം
ഇടുക്കി: അരിക്കൊമ്പനെ പിടിക്കാത്തതിനെതിരേ ഇടുക്കിയില്‍ പ്രതിഷേധം. വെള്ളിയാഴ്ച വൈകീട്ട് ശാന്തന്‍പാറയിലും സൂര്യനെല്ലിയിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രദേശവാസികളുടെ പന്തംകൊളുത്തി പ്രതിഷേധം നടന്നത്.
അരിക്കൊമ്പനെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ആനയുടെ അക്രമണത്തില്‍ പ്രദേശത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ ആനയുടെ ആക്രമണത്തില്‍ വീടുകള്‍ നശിച്ചിരുന്നു. കോടതിയ്ക്കും പരിസ്ഥിതി വാദികളെന്ന് അവകാശപ്പെടുന്നവര്‍ക്കും ഇവിടത്തെ സാഹചര്യം അറിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് മാറ്റിവച്ചത്. മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
Content Highlights: Violent protest agaist highcourt order against catching arikomban
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..