ചടയമംഗലം : കേരളത്തിലെ സ്ത്രീപീഡനക്കേസുകള്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും കണ്ട് ബോധ്യപ്പെടുത്തുമെന്ന് സുരേഷ് ഗോപി എം.പി. പറഞ്ഞു. നിലമേല്‍ കൈതോട്ട് വിസ്മയയുടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളില്‍നിന്ന് വിവരങ്ങള്‍ അറിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

സ്ത്രീധനപീഡനങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകളില്‍ മാതാപിതാക്കളായ 25 വീതം സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന ഗ്രാമസഭകള്‍ രൂപവത്കരിക്കണം. സ്ത്രീധനത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ പോലീസിനെ അറിയിക്കണം. സാമൂഹികനീതിവകുപ്പ് മുന്‍കൈയെടുത്ത് സ്ത്രീധനപീഡനം തടയാനുള്ള കാര്യങ്ങള്‍ ചെയ്യണം-സുരേഷ് ഗോപി പറഞ്ഞു.

 

Content Highights: Violence against womenin Kerala, Suresh Gopi MP says he will discuss matter with PM Modi