വനത്തിലുള്ളിൽ അകപ്പെട്ട സഹോദരന്മാരുടെ വാഹനം
താമരശ്ശേരി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തിൽ വിനോദസഞ്ചാരത്തിനായി എത്തി ഉൾവനത്തിൽ കുടുങ്ങിയവരെ കണ്ടെത്തി. കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും, സഹോദരൻ അബ്ദുള്ളയുമാണ് കാട്ടിൽ അകപ്പെട്ടത്.
ഞായറാഴ്ച രാവിലെ 7.15 ഓടെയാണ് ഇവരെ കണ്ടെത്തിയത്.
ശനിയാഴ്ച പകൽ കാട്ടിലേക്ക് പ്രവേശിച്ച ഇവരുടെ വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്. വനാതിർത്തിയിൽ നിന്നും ദിശതെറ്റി പതിനഞ്ച് കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവർ അകപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്
രാത്രി മുതൽ പോലീസും, വനം വകുപ്പ് ദ്രുത കർമ്മ സേനയും, ഫയർ ഫോഴ്സും, നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടുകിട്ടിയത്.
ശക്തമായ മഴയും, കാറ്റും, ദുർഘടം പിടിച്ച പാതയിലൂടെയും രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണവുമാണ് ഇവരുടെയടുത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ താമസിച്ചത്. താമരശ്ശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. താമരശേരിയിലെ ബന്ധുവീട്ടിലെത്തിയവരായിരുന്നു ഇവർ.
Content Highlights:Violated lockdown and went on forest found brothers who trapped in the forest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..