നേവിസിന്റെ കരളാണ് വിനോദ്; കടപ്പാടുമായി തിരികെ ജീവിതത്തിലേക്ക്‌ വിനോദ് 


കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിടാനൊരുങ്ങുന്ന വിനോദ് ജോസഫ്. രാജഗിരി ആശുപത്രി അധികൃതരോടൊപ്പം

ആലുവ:'ജീവിതകാലം മുഴുവൻ ഞാൻ ആ മാതാപിതാക്കളോടു കടപ്പെട്ടിരിക്കുന്നു.' നിറഞ്ഞ കണ്ണുകളുമായി വിനോദ് ജോസഫ് ആശുപത്രിയുടെ പടികളിറങ്ങുമ്പോൾ പറഞ്ഞത് ഇങ്ങനെയാണ്. ഇക്കഴിഞ്ഞ സെപ്തംബർ 25ന് മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ കരൾ വിനോദിന് തുന്നിച്ചേർത്തതോടെ പുതു ജിവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് വിനോദ് ജോസഫ്.

വിനോദ് ജോസഫിനൊപ്പം മറ്റ് ആറുപേർക്കു കൂടി ജീവൻ പകർന്നാണ് നേവിസ് സാജൻ മാത്യു വിടപറഞ്ഞത്. മകന്റെ മരണത്തിന് പിന്നാലെ മകന്റെ കരൾ പകുത്ത് നൽകിയ ഷെറിനും സാജൻ മാത്യുവും നന്ദി പറഞ്ഞായിരുന്നു വിനോദ് ജോസഫ് ആശുപത്രി വിട്ടത്. മൃതസഞ്ജീവിനിയിലൂടെ നേവിസിന്റെ ഹൃദയവും വൃക്കകളും കൈകളും കണ്ണുകളും ദാനം ചെയ്തിരുന്നു.

കഴിഞ്ഞ ആറ് മാസമായി ഗുരുതരമായ കരൾ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്നു നിലമ്പൂർ വഴിക്കടവ് സ്വദേശി വിനോദ് ജോസഫ്. കരൾ മാറ്റിവയ്ക്കലല്ലാതെ ജീവിതത്തിലേയ്ക്കു മടങ്ങി വരാൻ മറ്റു മാർഗങ്ങളില്ലെന്നു തിരിച്ചറിഞ്ഞതോടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു വിനോദ്. അനുയോജ്യരായ കരൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ശരീരഭാരം കൂടുതലായിരുന്നതും ചികിത്സയ്ക്കു വെല്ലുവിളിയായിരുന്നു.

സർക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു വിനോദ്. അതിനിടെയാണ് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയറിയിച്ച് മതാപിതാക്കൾ രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം വിനോദ് പൂർണ്ണ ആരോഗ്യവാനായി വീട്ടിലേയ്ക്കു മടങ്ങി. ഭാര്യ നിഷയും നാലു പെണ്മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഡ്രൈവറായ വിനോദ്.

'മസ്തിഷ്ക മരണം സംഭവിക്കുന്നവരിൽ വളരെ ചെറിയൊരു ശതമാനമാളുകളുടെ അവയവങ്ങൾ മാത്രമാണ് ദാനം ചെയ്യപ്പെടുന്നത്. മറ്റുള്ളവരെ ജീവനിലേയ്ക്കു കൈപിടിച്ചുയർത്താനുള്ള ഇത്തരം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.' ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. രാമചന്ദ്രൻ നാരായണമേനോൻ പറഞ്ഞു.

എച്ച്.പി. ബി. ആന്റ് മൾട്ടിപ്പിൾ ഓർഗൻ ട്രാൻസ്പ്ലാന്റ് സർജറി വിദഗ്ധരായ ഡോ. രാമചന്ദ്രൻ നാരായണമേനോൻ, ഡോ. ജോസഫ് ജോർജ്, ഡോ. ഗസ്നഫർ ഹുസൈൻ, ഡോ. ക്രിസ് തോമസ്, ഹെപ്പറ്റോളജി വിഭാഗം ഡോ. ജോൺ മേനാച്ചേരി, അനസ്തേഷ്യ വിഭാഗം ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. ജോർജ് ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് പത്തു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടിവിൽ വിജയകരമായി വിനോദിന് മാറ്റിവെച്ചത്.

Content Highlights:vinodh leaves hospital after liver transplantation surgery vinodh thanking to Navis family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented