പട്ടിണിമാറ്റാന്‍ കുവൈത്തിലേക്ക്; മുഖത്തിടിച്ചും തലയ്ക്കടിച്ചും തൊഴിലുടമ, വിനീതയുടെ ഗദ്ദാമ ജീവിതം


മുഖത്തിടിച്ച് മൂക്കില്‍ക്കൂടി രക്തം വരുത്തുകയും കമ്പി കൊണ്ട് തലയ്ക്കടിച്ച് നിലത്ത് വീഴ്ത്തുകയും ചെയ്തപ്പോള്‍ അക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതറിഞ്ഞ തൊഴിലുടമ വീണ്ടും മര്‍ദിച്ചു. ജോലിക്കാരിയായല്ല, പണം കൊടുത്ത് അടിമയെപ്പോലെ വാങ്ങിയതാണെന്ന് തൊഴിലുടമ പറഞ്ഞപ്പോഴാണ് വിനീത അറിഞ്ഞത്.

വിനീത വീട്ടിലിരുന്ന് ദുരന്ത കഥ പറയുന്നു. അമ്മ തങ്കമണി സമീപം

തൃശ്ശൂര്‍: അഞ്ചു മാസം കുവൈത്തില്‍ തൊഴിലുടമയായ സ്ത്രീയുടെ ക്രൂരപീഡനം. മൂന്നുനാള്‍ ഇന്ത്യന്‍ എംബസിയുടെ ഷെല്‍ട്ടറില്‍. ജൂലായ് 30-ന് രാത്രി നാട്ടിലേക്ക് മടങ്ങാനായി ഷെല്‍ട്ടറില്‍നിന്ന് പുറപ്പെടുമ്പോള്‍ അവിടെ അവശേഷിച്ചവര്‍ വിനീതയുടെ കൈപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു - ഞങ്ങളുടെ ദുരിതകഥകളും നിങ്ങളിലൂെട നാടറിയണം. അതിലൂടെ ഞങ്ങള്‍ക്കും രക്ഷപ്പെടണം.

കുടുംബം മുഴുപ്പട്ടിണിയിലേക്ക് നീങ്ങിയപ്പോഴാണ് തൃശ്ശൂര്‍ കരുവന്നൂരിലെ കെ.കെ. വിനീത വിദേശജോലിക്ക് ശ്രമിച്ചത്. കുവൈത്തിലെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയുണ്ടെന്ന് സ്വകാര്യ ഏജന്‍സി അറിയിച്ചതോടെ കടം വാങ്ങിയ പണം ഉപയോഗിച്ച് വിദേശത്തെത്തി. ഫെബ്രുവരി 21-നാണ് നാട്ടില്‍നിന്ന് വിമാനം കയറിയത്. ഏജന്‍സിക്കാര്‍ കൊണ്ടെത്തിച്ചത് ഷാമിയയിലെ ഒരു വീട്ടില്‍ വേലക്കാരിയായി.വിവാഹമോചനം നേടിയ യുവതിയും നാലുവയസ്സുള്ള മകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ സകല പണികളുമെടുപ്പിച്ചു.

നാട്ടിലെ അവസ്ഥയോര്‍ത്ത് അതെല്ലാം സഹിച്ചു. ഏറെ വൈകാതെ ശാരീരിക ഉപദ്രവം തുടങ്ങി. അത് കടുത്തപ്പോള്‍ ഏജന്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. മുഖത്തിടിച്ച് മൂക്കില്‍ക്കൂടി രക്തം വരുത്തുകയും കമ്പി കൊണ്ട് തലയ്ക്കടിച്ച് നിലത്ത് വീഴ്ത്തുകയും ചെയ്തപ്പോള്‍ അക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതറിഞ്ഞ തൊഴിലുടമ വീണ്ടും മര്‍ദിച്ചു. ജോലിക്കാരിയായല്ല, പണം കൊടുത്ത് അടിമയെപ്പോലെ വാങ്ങിയതാണെന്ന് തൊഴിലുടമ പറഞ്ഞപ്പോഴാണ് വിനീത അറിഞ്ഞത്. രക്ഷപ്പെടാമെന്നുള്ള എല്ലാ പ്രതീക്ഷകളും അതോടെ നഷ്ടപ്പെട്ടു. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് പരാതിപ്പെട്ടു. നാട്ടിലും അറിയിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ എംബസി ഇടപെട്ട് വിനീതയുടെ മോചനത്തിന് വഴിയൊരുക്കി. ജൂലായ് 27-ന് എംബസിയുടെ ഷെല്‍ട്ടറിലെത്തി. 30-ന് രാത്രി 10.30-ന് നാട്ടിലേക്ക് പുറപ്പെട്ടു. 31-ന് പുലര്‍ച്ചെ വീട്ടിലെത്തി.

അഞ്ച് സെന്റിലെ പണി തീരാത്ത വീട്ടില്‍ ശ്വാസകോശരോഗം ബാധിച്ച് ജോലിക്ക് പോകാന്‍ സാധിക്കാത്ത ഭര്‍ത്താവ് അയ്യപ്പനുണ്ട്. വിനീതയുെട അമ്മ തങ്കമണിയുണ്ട്. ഏക മകന്‍ അര്‍ജുന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

Content Highlights: vineetha kuwait faced torture

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented