കെ.എസ്.ആർ.ടി.സി തിരുവനന്തപുരം വികാസ് ഭവൻ ബസ് സ്റ്റേഷൻ| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിക്ക് പാട്ടത്തിന് നല്‍കും. 30 വര്‍ഷത്തേക്കുള്ള കരാറിന് കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. കിഫ്ബി നിര്‍മിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെ വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാനാണ് കരാര്‍ പ്രകാരം ധാരണയായി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തിരുവനന്തപുരം വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിക്ക് പാട്ടത്തിന് നല്‍കുന്നതിനുള്ള ധാരണായായത്. 30 വര്‍ഷ പാട്ടക്കരാറില്‍ കെ.എസ്.ആര്‍.ടി.സി ഭൂമിയില്‍ വാണിജ്യ സമുച്ചയം കിഫ്ബി നിര്‍മിക്കും. എന്നാല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
കിഫ്ബിയുടെ ആസ്ഥാന മന്ദിരവും തിയേറ്റര്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയുമെല്ലാം സമുച്ചയത്തിലുണ്ടാകുമെന്നാണ് വിവരം. ഇതില്‍നിന്നുള്ള വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാമെന്നുള്ള ധാരണ കരാറിലുള്ളതായാണ് വിവരം. ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.
നേരത്ത തിരുവല്ല, അങ്കമാലി, കേഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയങ്ങള്‍ പണിതെങ്കിലും കാര്യമായ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. തൊഴിലാളി സംഘടനകള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Content Highlights: Vikasbhavan KSRTC Depot will be leased to Kifbi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..