തിരുവനന്തപുരം: പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‍ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് സിപിഎം മറുപടി നല്‍കിയതെന്നും വിജയരഘവന്‍ പറഞ്ഞു. 

കെപിസിസി അധ്യക്ഷന്‍ വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല അദ്ദേഹം കൈകാര്യം ചെയ്തത്. സ്വാഭാവികമായും സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അതേതരത്തില്‍ തന്നെ സിപിഎം മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെ അക്കാര്യം അവസാനിച്ചു. എല്ലാദിവസവും ഇതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വിജയരാഘവന്‍ വ്യക്തമാക്കി. 

മരംമുറി വിഷയത്തില്‍ സര്‍ക്കാര്‍ യഥാസമയം നടപടിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ഷക അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ആവശ്യം അനുസരിച്ചാണ് അവരുടെ മരങ്ങള്‍ മുറിക്കാനായി ഉത്തരവിറക്കിറക്കിയത്. ഇത് ദുര്‍വിനിയോഗം ചെയ്തപ്പോള്‍ തന്നെ സര്‍ക്കാര്‍ ശക്തമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: vijayaraghavan statement against sudhakaran