മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിജയന്‍ കണ്ണമ്പിള്ളി അന്തരിച്ചു


Vijayan Kannampilly
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഫ്രീ പ്രസ് ജേണലിന്റെ മുന്‍ എഡിറ്ററുമായിരുന്ന വിജയന്‍ കണ്ണമ്പിള്ളി (72) അന്തരിച്ചു. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മുന്‍ ഇന്ത്യന്‍ അംബാസഡര്‍ കെ.എം. കണ്ണമ്പിള്ളിയുടെയും കോണത്ത് മാധവി അമ്മയുടെയും മകനായി 1949-ലാണ് വിജയന്‍ കണ്ണമ്പിള്ളിയുടെ ജനനം. പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ മാര്‍സിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം 1974-ല്‍ ദി ഇക്കണോമിക് ടൈംസില്‍ ചേര്‍ന്നു. പത്രപ്രവര്‍ത്തനം ആരംഭിച്ച് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ അദ്ദേഹം ധീരമായ നിലപാട് സ്വീകരിച്ചു.

1980-കളുടെ മധ്യത്തില്‍ അദ്ദേഹം ഫ്രീ പ്രസ് ജേണലില്‍ എഡിറ്ററായി. പിന്നീട് ബിസിനസ് ഇന്ത്യ പബ്ലിഷിംഗ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നതിനായി അദ്ദേഹം പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചു. കുട്ടിക്കാലത്തേ താല്പര്യമുള്ള ചിത്രകല പ്രവര്‍ത്തനങ്ങള്‍ പുരരാരംഭിച്ച അദ്ദേഹം കേരള പാചകത്തേക്കുറിച്ച് പുസ്തകവും എഴുതിയിട്ടുണ്ട്.

Content Highlights: Vijayan Kannampilly, the former editor of Free Press Journal, dies at 72


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented