വിജയ് സാഖറെ NIA-യിലേക്ക്; ക്രമസമാധാന ചുമതല മനോജ് എബ്രഹാമിന് നല്‍കിയേക്കും


സ്വന്തം ലേഖകന്‍

വിജയ് സാഖറെ | Photo - Mathrubhumi archives

തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യിലേക്ക്. ഡപ്യൂട്ടേഷനിലാണ് നിയമനം. സംസ്ഥാനത്തെ ചുമതലകളില്‍നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. നിലവില്‍ കേരളാ പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാഖറെ. എന്‍ഐഎയില്‍ ഇന്‍സ്പെക്ടര്‍ ജനറലായാണ് നിയമനം.

ചുമതലയേറ്റെടുക്കുന്ന ദിവസം മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമിക്കുന്നത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷന്‍ ചോദിച്ചത്. പക്ഷെ എന്‍ഐഎയിലേക്ക് അനുവദിക്കുകയായിരുന്നു. വിജയ് സാഖറെ പോകുന്ന സാഹചര്യത്തില്‍ മനോജ് എബ്രഹാമിന് ക്രമസമാധാനത്തിന്റെ ചുമതല നല്‍കിയേക്കും.



ഇടതുസര്‍ക്കാറിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളായാണ് വിജയ് സാഖറെയെ കരുതിയിരുന്നത്. സ്വര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണവും സാഖറെയ്ക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാഖറെ എന്‍ഐഎയിലേക്ക് പോകുന്നതെന്നതാണ് ശ്രദ്ധേയം. അടുത്തകാലത്തായി സര്‍ക്കാരുമായി ഇദ്ദേഹം സ്വരചേര്‍ച്ചയിലായിരുന്നില്ല എന്നും വിവരങ്ങളുണ്ട്.


Content Highlights: Vijay Sakhare IPS NIA Manoj Abraham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented