എം.വി. ഗോവിന്ദൻ, സ്വപ്‌ന സുരേഷ്, കെ. സുരേന്ദ്രൻ | Photo: Mathrubhumi, Facebook/Swapna Suresh
ആലപ്പുഴ: സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 30 കോടി വാഗ്ദാനം ചെയ്യപ്പെട്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ വിജയ് പിള്ളയെ അറിയുമോ എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹം പറഞ്ഞിട്ടാണോ വിജയ് പിള്ള സ്വപ്‌നയെ കണ്ടതെന്ന് വ്യക്തമാക്കണം.
അങ്ങനെയൊരു വിജയ് പിള്ളയുണ്ടോ, ഉണ്ടെങ്കില്‍ ആരാണ്, ആരാണ് അയച്ചത്, എന്തിനാണ് അയച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ജയിലില്‍ ഭീഷണിപ്പെടുത്താന്‍ ജയില്‍ ഡി.ജി.പി. എത്തി, ഉന്നതപോലീസ് ഉദ്യോഗസ്ഥന്മാര്‍ വന്നു തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെ സ്വപ്‌ന ഉന്നയിച്ചിരുന്നു. വിജയ് പിള്ളയെ സംബന്ധിച്ച വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. നേരത്തെ സ്വപ്‌നയെ വശീകരിക്കാന്‍, ഒപ്പം നിര്‍ത്താന്‍ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍വരെ പോയിട്ടുണ്ട്, മധ്യസ്ഥന്മാരെ അയച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ ദൂതനെ അയച്ചത് നമ്മള്‍ കണ്ടതാണ്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ആരോപണം ശരിയാണോ എന്ന് കാര്യത്തിലേക്ക് ആളുകള്‍ക്ക് എത്തേണ്ടി വരും. വസ്തുത അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പുതിയ വെളിപ്പെടുത്തല്‍ സ്വപ്‌നയും സി.പി.എമ്മും മുഖ്യമന്ത്രിയും തമ്മിലുള്ള കേവലമായ പ്രശ്‌നമല്ല. നാടിന്റെയാകെ പ്രശ്‌നമായി വന്നിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: vijay pillai swapna suresh k surendran against mv govindan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..