വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി - സര്‍ക്കാര്‍ ഹൈക്കോടതിയില്‍


നടിയുടെ ആരോപണം തെറ്റാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍

Vijay Babu. Photo: Instagram/actor_vijaybabu

കൊച്ചി: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുംമുന്‍പ് നടനും നിര്‍മാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു. വിദേശത്താണെന്നത് മറച്ചുവെച്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തതെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും വാദിച്ചു. എന്നാല്‍, അധികരേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഉപഹര്‍ജിയില്‍ ദുബായിലാണെന്ന വിവരം ഉണ്ടെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുമെന്നുമായിരുന്നു വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം.

സിനിമാ ഷൂട്ടിങ്ങിനായിട്ട് ഏപ്രില്‍ 22-ന് ഗോവയ്ക്ക് പോയെന്നും 24-ന് അവിടെ നിന്ന് ഗോള്‍ഡന്‍ വിസയുടെ ആവശ്യത്തിനായി ദുബായിലേക്ക് പോയെന്നുമാണ് വിജയ് ബാബു പറയുന്നത്. അപ്പോഴൊന്നും കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിയില്ലായിരുന്നുവെന്നും നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നില്ലെന്നും വാദിച്ചു. എന്നാല്‍, ഇത് തെറ്റാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞാണ് ദുബായിലേക്ക് കടന്നതെന്നും സര്‍ക്കാര്‍ വാദിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത വിവരം മാധ്യമങ്ങളിലൂടെ തന്നെ അറിയാന്‍ കഴിയുമായിരുന്നു. ഏപ്രില്‍ 19-നാണ് നടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ കൊല്ലത്തെ മേല്‍വിലാസമാണ് നല്‍കിയതെന്നും വിദേശത്താണെന്നോ എന്നു മടങ്ങിവരുമെന്നോ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ദുബായിലാണെന്ന് പറഞ്ഞ് ഉപഹര്‍ജി ഫയല്‍ ചെയ്തത് പിന്നീടാണെന്നും അതിനാല്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും വാദിച്ചു.

എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ വാദം പറയാനും കോടതി നിര്‍ദേശം നല്‍കി. നടിയുടെ ആരോപണം തെറ്റാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. ബലാത്സംഗം ചെയ്തുവെന്നു പറയുന്ന ദിവസത്തിനു ശേഷവും വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് നടി എത്തിയിരുന്നു എന്നും ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നടിയും കക്ഷി ചേര്‍ന്നിട്ടുണ്ട്. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും.

തിങ്കാളാഴ്ച മടങ്ങിയെത്തുമെന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.


Content Highlights: Vijay Babu sexual assault case Kerala High Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented