കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂര്‍ നാഗപ്പന്റേയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്


ആനാവൂർ നാഗപ്പൻ, ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. ആനാവൂര്‍ നാഗപ്പന്‍ വിജിലന്‍സ് ഓഫീസില്‍ എത്തിയാണ് മൊഴി കൊടുത്തത്. വീട്ടിലെത്തിയാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. കത്ത് വിവാദത്തില്‍ അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നിര്‍ദേശം നല്‍കിയത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. കെ.ഇ ബൈജുവാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന എസ്.പി.

പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. കത്തുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നാണ് ആനാവൂര്‍ നല്‍കിയിരിക്കുന്ന മൊഴി. കത്ത് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. താന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് ആനാവൂര്‍ പറയുന്നുണ്ട്. എന്നാല്‍ മോഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.



കത്ത് വിവാദം നിലവില്‍ വിജിലന്‍സും ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. കത്തിന്റെ ആധികാരികതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കത്ത് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് മേയര്‍ നല്‍കിയ മൊഴി. മുന്‍പ് തയ്യാറാക്കിയ ഒരു രേഖയില്‍ നിന്ന് ഒപ്പ് ഫോട്ടോകോപ്പിയായി ഉപയോഗിച്ചുവെന്നും മേയര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം കത്തുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

അഴിമതി ലക്ഷ്യമിട്ടാണ് കത്ത് എഴുതിയിട്ടുള്ളതെന്നും പിന്‍വാതില്‍ നിയമനം നടക്കുമായിരുന്നുവെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. ഈ കത്ത് സംബന്ധിച്ച് മേയര്‍ക്കും ആനാവൂര്‍ നാഗപ്പനും ഡിആര്‍ അനിലിനും സിപിഎമ്മിനും കൃത്യമായി അറിയാമെന്നും പരാതിയില്‍ പറയുന്നു. അഴിമതി നടന്നിട്ടുണ്ടോയെന്ന ക്വിക്ക് വെരിഫിക്കേഷനാണ് നടക്കുന്നത്. ഇത് ആറ് മാസം വരെ നീളും.

ക്രൈംബ്രാഞ്ച് അന്വേഷണം ഏഴ് ദിവസമാണ്. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് ഇതിന്റെ റിപ്പോര്‍ട്ടി കൈമാറും.

നിലവില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് കത്ത് വ്യാജമാണെന്നാണ്. ഇതുള്‍പ്പെടുത്തിയാണ് ചൊവ്വാഴ്ചയ്ക്ക് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുന്നത്. വ്യാജ കത്താണ് എന്ന് മേയര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ നിര്‍മിച്ചതിന് കേസെടുക്കാം. അന്വേഷണത്ത് ശുപാര്‍ശ ചെയ്യുകയും ചെയ്യും. കോടതിയില്‍ ഇക്കാര്യം സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും.

Content Highlights: arya rajendran, letter, anavoor nagappan, vigilance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented