കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കാനായി കെ.എം ഷാജി കോഴവാങ്ങിയെന്ന ആരോപണത്തില്‍ കേസെടുത്ത വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ശനിയാഴ്ച 11.30ന് തലശ്ശേരി വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മധുസൂദനനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയത്.
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമണ്‍ പത്മനാഭന്റെ മൊഴി മുന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ ഷാജി മാത്രമാണ് കേസിലെ പ്രതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്നലെ വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് കണ്ണൂര്‍ വിജിലന്‍സ് ഓഫീസിലേക്ക് എത്തിയത്.
ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ കണ്ണൂര്‍ വിജിലന്‍സ് ഓഫീസ് ഇന്നലെ തന്നെ പൂര്‍ത്തിയാക്കി.
Content Highlight: Vigilance filed FIR against K M Shaji
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..