വാളയാറിൽ നിന്നും വിജിലൻസ് കണ്ടെത്തിയ പണം
വാളയാര്‍: വാളയാര്‍ ആര്.ടി.ഓ ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 7200 രൂപ കണ്ടെത്തി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
ചെക്ക്പോസ്റ്റില്‍ വീണ്ടും കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് വാളയാറിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ കൗണ്ടറില്‍ നിന്നും 7200 രൂപ കണ്ടെത്തിയത്. ഈ സമയത്ത് ആറ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.
വിജിലന്‍സ് ഡി.വൈ.എസ്.പി എന്‍ ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ക്കെതിരെ നടപടിയെടുക്കാനും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: vigilance conducts raid at valayar check post
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..