തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന എന്‍.സി.പി നേതാവ് തോമസ് ചാണ്ടിക്കെതിരെ മറ്റൊരു വിഷയത്തില്‍ കേസ് എടുക്കണമെന്ന് വിജിലന്‍സ്. 

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസെടുക്കണമെന്ന് കോട്ടയം വിജിലന്‍സ് എസ്.പി ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലന്‍സിന്റെ നിലപാട് നാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ അറിയിക്കും.

സ്വന്തം റിസോര്‍ട്ടിന്റെ സൗകര്യത്തിന് വേണ്ടി കായല്‍ കൈയേറി റോഡ് നിര്‍മിച്ചെന്നും ഭൂമി കൈയേറിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. 

ഇതുമായി ബന്ധപ്പെട്ടുള്ള കേസ് നടന്ന് കൊണ്ടിരിക്കെയാണ് മറ്റൊരു ക്രമക്കേടുമായി ബന്ധപ്പെട്ടും തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.