തിരുവനന്തപുരം: കെ. എം. ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ അനുമതി നല്കിയ നിയമസഭാ സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സ്പീക്കറുടെ നടപടിയെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.
വി.ഡി സതീശന്, ഷാഫി പറമ്പില്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, കെ.എസ് ശബരീനാഥന്, എ.പി അനില്‍കുമാര്‍, അന്‍വര്‍ സാദത്ത് എന്നീ എംഎല്‍മാരാണ് സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. എംഎല്‍മാര്‍ ഇത്തരത്തില്‍ പരസ്യമായി സ്പീക്കര്‍ക്കെതിരെ രംഗത്തെത്തുന്നത് അപൂര്‍വ നടപടിയാണ്.
ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കുമ്പോള് സ്പീക്കര്‍ ഒരുതരത്തിലുള്ള നിഷ്പക്ഷതയും കാണിച്ചില്ലെന്നാണ് എംഎല്‍എമാര്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആരോപണം. കേസില്‍ സുപ്രീംകോടതി പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് സ്പീക്കര്‍ നടത്തിയിരിക്കുന്നത്.
ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി ജോലികള്‍ ചെയ്യുന്നവരാണ്. അവര്‍ക്കെതിരെ പ്രതികാരബുദ്ധിയോടുകൂടിയും രാഷ്ട്രീയപ്രേരിതമായുമൊക്കെ പരാതികള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഉദാസീനമായി ഇത്തരം പരാതികളില്‍ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നും സൂക്ഷ്മ പരിശോധന നടത്തിവേണം സ്പീക്കര്‍ അനുമതി നല്കാനെന്നുമാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
എന്നാല്‍, തന്റെ കീഴിലുള്ള അണ്ടര്‍സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് ഷാജിക്കെതിരായി വിജിലന്‍സ് കേസെടുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്ന വിമര്‍ശനമാണ് എംഎല്‍മാര്‍ ഉയര്‍ത്തുന്നത്.
കോവിഡിന്റെ പേരില്‍ നിയമസഭ പിരിയാന്‍ തീരുമാനിച്ചത് മാര്‍ച്ച് 13ന് ആണ്. അന്നുതന്നെയാണ് ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസിന് സ്പീക്കര്‍ അനുമതി നല്‍കിയത്. അത് ഔദ്യോഗികമായി ഷാജിയെ അറിയിക്കാനുള്ള മാന്യതപോലും സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു.
Content Highlights: Vigilance case against KM Shaji: Congress MLAs against Speaker P Sreeramakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..