ബിച്ചു എക്‌സ് മലയിൽ, കെ.വിദ്യ
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്‌സ്. മലയില്‍ പിന്മാറി. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ സ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്നും അവർ വ്യക്തമാക്കി. പിന്മാറ്റവുമായി ബന്ധപ്പെട്ട കത്ത് ചൊവ്വാഴ്ച സർവകലാശാല വെെസ് ചാൻസിലർക്ക് കെെമാറി.
ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മറ്റ് വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ബിച്ചു എക്‌സ്. മലയില്‍ പറഞ്ഞു. നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നതുവരെ വിദ്യയ്ക്ക് മാർഗനിർദേശങ്ങൾ നൽകാൻ സാധിക്കില്ല. വിവരം ഔദ്യോഗികമായി മലയാളത്തിന്റെ എച്ച്.ഒ.ഡി വഴി വി.സിക്ക് കെെമാറിയെന്നും അവർ അറിയിച്ചു.
2020-ലാണ് ആരോപണവിധേയായ വിദ്യാര്‍ഥി കാലടി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി പ്രവേശിക്കുന്നത്. ഇതിനുശേഷമുള്ള പരിചയം മാത്രമാണ് വിദ്യയുമായി ഉള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Vidya's research guide withdrew from the position


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..