വിദ്യ എഞ്ചിനീയറിംഗ് കോളേജ്, കിളിമാനൂർ
തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സമുന്നത സ്ഥാനമുള്ള വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് സുവര്‍ണ്ണ നേട്ടം. ട്രസ്റ്റിന്റെ തിരുവനന്തപുരത്തുള്ള വിദ്യ എഞ്ചിനീയറിംഗ് കോളേജില്‍ 112 വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര കമ്പനികളായ ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്സ്, സതര്‍ലാന്‍ഡ് ഗ്ലോബല്‍, സീ സെന്‍സ് ഉള്‍പ്പടെ വിവിധ കമ്പനികളില്‍ പ്ലേസ്മെന്റ് ലഭിച്ചു.
ഈ കോവിഡ് പ്രതിസന്ധികാലത്തും തങ്ങളുടെ കുട്ടികള്‍ക്ക് രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ മികച്ച പ്ലേസ്മെന്റ് നേടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നത് നേട്ടം തന്നെയാണെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വൈപുല്യം, റിസല്‍ട്ടിലും പ്ലേസ്മെന്റിലുമുള്ള നേട്ടങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഒത്തിണങ്ങിയ വിദ്യ എഞ്ചിനീയറിംഗ് കോളേജ് സുരക്ഷിതമായ ഭാവിയാണ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു വരുത്തുന്നത്.
റിസള്‍ട്ടുകള്‍, റാങ്കുകള്‍, പ്ലെയ്സ്മെന്റുകള്‍, സംരംഭകത്വ വികസനം, ഗവേഷണം എന്നിവ കൊണ്ട് പ്രശസ്തമായ തൃശൂര്‍ കേച്ചേരി വിദ്യ എഞ്ചിനീയറിംഗ് കോളേജ് സഹോദര സ്ഥാപനമാണ്.
Content Highlights: Vidya Engineering College Kililmanoor bags plaement record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..