വി.സി നിയമനം; സുപ്രീംകോടതി വിധി  ബാധിക്കുക അഞ്ച് സര്‍വകലാശാലകളെ


കേരള വി.സിയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ അതിലൊരു പുനഃപരിശോധനയ്ക്കു സാധ്യതയില്ല. മറ്റു വി.സിമാരുടെ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടുതേടാം. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന ഗവര്‍ണര്‍ മറ്റു സര്‍വകലാശാലകളിലെ നിയമനത്തില്‍ പരിശോധനയ്ക്കു തുനിഞ്ഞാല്‍ വി.സി.മാരുടെ പദവി ചോദ്യംചെയ്യപ്പെടും

എം.ജി യൂണിവേഴ്‌സിറ്റി

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലെ വി.സി. നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ്, സംസ്ഥാനത്തെ അഞ്ചു സര്‍വകലാശാലകളെ ബാധിച്ചേക്കും. പാനലിനുപകരം ഒറ്റപ്പേരാണ് വി.സി. നിയമനത്തിനായി ഗവര്‍ണര്‍ക്കു നല്‍കിയത്. പാനല്‍ തയ്യാറാക്കുന്നതിനുപകരം ഒറ്റപ്പേരു നിര്‍ദേശിച്ചതാണ് സാങ്കേതിക സര്‍വകലാശാലയിലെ പ്രശ്നം. സുപ്രീംകോടതി ഇതു റദ്ദാക്കിയതോടെ, കണ്ണൂര്‍, കാലടി, ഫിഷറീസ്, എം.ജി., കേരള എന്നീ സര്‍വകലാശാലകളിലെ വി.സി. നിയമനങ്ങളും ചോദ്യംചെയ്യപ്പെടാനിടയുണ്ട്. അങ്ങനെവന്നാല്‍ അതും നിയമക്കുരുക്കിലേക്കു നീങ്ങും.

ഈ നിയമനങ്ങളെല്ലാം യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുനഃപരിശോധനയ്ക്കു നടപടിയെടുത്താല്‍ സര്‍ക്കാരും സര്‍വകലാശാലകളും പ്രതിസന്ധിയിലാകും.



വി.സി. നിയമനത്തിന് മുന്നുമുതല്‍ അഞ്ചു വരെയുള്ളവരുടെ പാനല്‍ സെര്‍ച്ച് കമ്മിറ്റി നല്‍കണമെന്നാണ് യു.ജി.സി. ചട്ടം. ഈ പാനലില്‍നിന്ന് വി.സിയെ ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കണം. കണ്ണൂര്‍ വി.സിയുടെ ആദ്യനിയമനം പാനലില്‍നിന്നല്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

സംസ്‌കൃത സര്‍വകലാശാലയിലെ വി.സി. നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി പാനല്‍ ഒഴിവാക്കിയതിനാല്‍ നിയമനം രണ്ടുമാസം ഗവര്‍ണര്‍ തടഞ്ഞുവെച്ചു. പിന്നീട്, സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വഴങ്ങി. ഫിഷറീസ്, എം.ജി., കേരള സര്‍വകലാശാല വി.സി.മാരെ നിയമിച്ചപ്പോഴും പാനലുണ്ടായില്ല.

കേരള വി.സിയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ അതിലൊരു പുനഃപരിശോധനയ്ക്കു സാധ്യതയില്ല. മറ്റു വി.സിമാരുടെ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടുതേടാം. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന ഗവര്‍ണര്‍ മറ്റു സര്‍വകലാശാലകളിലെ നിയമനത്തില്‍ പരിശോധനയ്ക്കു തുനിഞ്ഞാല്‍ വി.സി.മാരുടെ പദവി ചോദ്യംചെയ്യപ്പെടും. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരു കടുക്കാനും വഴിവെക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.

Content Highlights: vice chancellor appointment in universities and supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented