Image Courtesy: Mathrubhumi news screengrab
പത്തനംതിട്ട: അടൂര്‍ കടമ്പനാട്ട് ഗ്രാമസേവകന്റെ (വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍) ഓഫീസ് തുറന്നിട്ട നിലയില്‍. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് ജീവനക്കാര്‍ മടങ്ങുമ്പോള്‍ ഓഫീസ് മുറി പൂട്ടിയില്ലെന്നാണ് ആരോപണം. എന്നാല്‍, വൃത്തിയാക്കാന്‍ ജീവനക്കാരി രാവിലെ ഓഫീസ് മുറി തുറന്നതാണെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. അതിരാവിലെ ഓഫീസ് തുറന്നുകിടക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ ആറിനും ആറരയ്ക്കും ഇടയ്ക്കാണ് വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം. രാവിലത്തെ ഇരുട്ട് പൂര്‍ണമായി നീങ്ങിയിട്ടില്ലെന്ന് വീഡിയോയില്‍നിന്ന് വ്യക്തമാണ്. ഈ പ്രദേശത്തുകൂടി രാവിലെ നാലുമണിയോടെ കടന്നുപോയ പത്രവിതരണക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രഭാതസവാരിക്ക് ഇറങ്ങിയ നാട്ടുകാരില്‍ ചിലരാണ് വീഡിയോ പകര്‍ത്തിയത്.
ഓഫീസില്‍ കളവ് നടന്നിട്ടില്ലാത്തതിനാല്‍ ജോലി കഴിഞ്ഞുപോയവര്‍ ഓഫീസ് പൂട്ടാന്‍ മറന്നതാകാമെന്നാണ് കരുതുന്നത്. അതേസമയം, സമീപവാസിയായ സ്ത്രീ അതിരാവിലെയെത്തി ഓഫീസ് മുറി ശുചിയാക്കുന്നതിനായി തുറന്നിട്ടതെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നല്‍കുന്ന വിശദീകരണം. എന്നാല്‍, പുലര്‍ച്ചെ നാലുമണിക്ക് എത്തി ശുചീകരണം നടത്തുമോ എന്നതാണ് നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യം.
Content Highlights: veo office room found opened early hours of Wednesday
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..