
കൊല്ലപ്പെട്ട ഹഖ് മുഹമ്മദും മിഥിലാജും
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എം.പിക്കെതിരെ ആരോപണം കടുപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. അപ്രതീക്ഷിത വിജയം ഉണ്ടായതിന് പിന്നാലെ അതിന് സഹായിച്ചുവെന്ന് കരുതുന്ന ഗുണ്ടകളെ കഴിഞ്ഞ ഒരു വര്‍ഷമായി അടൂര്‍ പ്രകാശ് സഹായിച്ചുകൊണ്ടിരിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന് ആരോപിച്ചു. അവരെ എല്ലാ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ അടൂര്‍ പ്രകാശ് ഇടപെടുന്നുവെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികള്‍ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് കരുതുന്ന പോലീസ് ഇവരുടെ കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ രേഖകള്‍ ശേഖരിക്കാനും തീരുമാനിച്ചുണ്ട്. സംഭവത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഇ.പി.ജയരാജനടക്കം പറഞ്ഞിരുന്നു. മാത്രമല്ല അടൂര്‍ പ്രകാശിനെതിരേ ഇ.പി ജയരാജനും ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഉന്നത ഗൂഢാലോചനയിലേക്ക് കൂടെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. തനിക്കെതിരേ ആരോപണം വന്നതിന് പിന്നാലെ ഞാനുമായി നേരിട്ട് സംസാരിക്കുന്നത് തെളിയിക്കാന്‍ അടൂര്‍ പ്രകാശ് എം.പിയും വെല്ലുവിളിച്ചിരുന്നു.
വെഞ്ഞാറമ്മൂട്ടിലെ തലയില്‍ വാര്‍ഡിലാണ് സംഭവം നടന്നത് എന്നത് കൊണ്ട് വാര്‍ഡ് മെമ്പര്‍ ഗോപനെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ ഇയാളുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് ഇയാളെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നത്. ഇതിനിടെ ഗോപനെ മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത് കൂടുതല്‍ സംശയത്തിനും വഴി വെച്ചിട്ടുണ്ട്.
Content Highlights:Kadakampalli Surendran Against Adoor Prakash
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..