'മനുഷ്യായുസ്സ് മുഴുവന്‍ അധ്വാനിച്ച പണമാണ്; സ്ട്രോക്ക് വന്നു, മകന്റെ പഠനത്തിന് പോലും പണംകിട്ടിയില്ല'


എം.എം.അബ്ദുള്ള

മികച്ച ചികിത്സ ജേക്കബിന് നല്‍കാനായില്ലെന്ന് ഭാര്യ സുനിത പറഞ്ഞു.

ജേക്കബും മകൻ അഭിലാഷും

വെള്ളൂര്‍: ''ഒരു മനുഷ്യായുസ്സ് മുഴുവനും അധ്വാനിച്ച പണമാണ് വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. രണ്ട് തവണ എനിക്ക് സ്ട്രോക്ക് വന്നു. മകന്റെ പഠനാവശ്യത്തിനായി ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം ചോദിച്ചപ്പോള്‍ തുച്ഛമായ തുക മാത്രമാണ് എനിക്ക് തന്നത്''. -വെള്ളൂര്‍ ഇറുമ്പയം മൂഴിയില്‍ ജേക്കബിന്റെ ശബ്ദം ഇടറി, കണ്ണില്‍നിന്നു കണ്ണുനീര്‍ ഇറ്റുവീണു.

വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ അനുഭവങ്ങളുടെ നേര്‍കാഴ്ചയാണിത്. വെള്ളൂര്‍ എച്ച്.എന്‍.എല്ലിലെ ജീവനക്കാരനായിരുന്നു ജേക്കബ്. ഏഴ് വര്‍ഷം മുമ്പ് കമ്പനിയില്‍നിന്നു പിരിഞ്ഞുപോന്നപ്പോള്‍ ലഭിച്ച 25 ലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. പലഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചു. ഇതിനിടയില്‍ രണ്ടു തവണ ജേക്കബിന് സ്ട്രോക്ക് വന്നു. ഒരു വശത്തെ ചലനശേഷി നഷ്ടപ്പെട്ടു.

ഈ സമയമാണ് ബാങ്കില്‍ കോടികളുടെ അഴിമതി നടന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. പല തവണ നിക്ഷേപത്തുക പിന്‍വലിക്കാന്‍ ബാങ്കില്‍ കത്ത് നല്‍കിയെങ്കിലും ഒരു രൂപപോലും തിരിച്ചുകിട്ടിയില്ല. അതുകൊണ്ട് തന്നെ മികച്ച ചികിത്സ ജേക്കബിന് നല്‍കാനായില്ലെന്ന് ഭാര്യ സുനിത പറഞ്ഞു.

ഏക മകന്‍ അഭിലാഷിന്റെ തുടര്‍പഠനത്തിന് വേണ്ടി കഴിഞ്ഞ ദിവസം ആറ് ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയിരുന്നു. വെറും 25000 രൂപ മാത്രമാണ് ബാങ്കില്‍നിന്നു ലഭിച്ചതെന്ന് ജേക്കബ് പറഞ്ഞു. ഇതോടെ അഭിലാഷിന്റെ തുടര്‍പഠനം മുടങ്ങിയിരിക്കുകയാണ്.

മരുന്നിന് മാത്രമായി ഒരുമാസം 10,000 രൂപയിലധികം ചെലവുണ്ട്. ദൈനംദിന ചെലവുകള്‍ക്കായി ഈ കുടുംബം കഷ്ടപ്പെടുകയാണ്. വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 43.96 കോടി രൂപയുടെ അഴിമതിയാണ് സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ജീവനക്കാരും ബോര്‍ഡ് അംഗങ്ങളുമുള്‍പ്പെടെ 29 പേരോട് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍നടപടി ഇല്ലാത്തതോടെ ഹൈക്കോടതിയെ സമീപിച്ചു.

സി.പി.എം. ഭരണസമിതിയുടെ സമയത്താണ് തട്ടിപ്പുനടന്നത്. പാര്‍ട്ടി അന്വേഷണവും നടപടിയും ഉണ്ടായിരുന്നു.

അടുത്തയാഴ്ച ജേക്കബിന് ആവശ്യമായ പണം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഷാഹിന്‍ കരീം പറഞ്ഞു.

Content Highlights: vellur service bank fraud case victim jacob

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented