തിരുവനന്തപുരം: ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോൺഗ്രസ് സർവ നാശത്തിലേക്ക് പോകുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു. പുതിയ ആൾക്കാർ വന്നപ്പോൾ അവർ ഒരുമിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് കോൺഗ്രസ് എന്ന് പറയുന്നത്. ഗ്രൂപ്പ് ഇല്ലാത്ത അവസ്ഥ ഒരിക്കലും കേരളത്തിൽ കോൺഗ്രസിന് ഉണ്ടാകില്ല. തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: vellappally natesan - criticism against Congress