തിരുവനന്തപുരം: ശബരിമല സമരത്തിന് എസ്.എന്‍.ഡി.പിയെ കൂടെ നിര്‍ത്താനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടി. എസ്.എന്‍.ഡി.പിയും ബി.ജെ.പിയും ഒരുമിച്ച് പോരാടുമെന്നുള്ള ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവന വെളളാപ്പള്ളി നടേശന്‍ തള്ളി.
എസ്.എന്‍.ഡി.പി സമരത്തിനില്ലെന്നും അമിത് ഷായ്ക്ക് നാക്ക് പിഴച്ചതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി ബി.ജെ.പിയും എസ്.എന്‍.ഡി.പിയും ഒന്നിച്ച് പോരാടുമെന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. എന്നാല്‍, ഈ വാദം തള്ളിയ വെള്ളാപ്പള്ളി തങ്ങള്‍ സമരത്തിനില്ലെന്ന് ആവര്‍ത്തിച്ചു. എടുത്ത തീരുമാനം മറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. അമിത് ഷാ തങ്ങളോട് സഹകരണം ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് എന്തോ നാക്ക് പിഴച്ചുപോയതാണ്. ബി.ഡി.ജെ.എസ് എന്ന് ഉദ്ദേശിച്ച് പറഞ്ഞത് എസ്.എന്‍.ഡി.പി എന്നായതാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഭക്തര്‍ക്ക് ഒപ്പമുണ്ടെന്നാണ് വെള്ളാപ്പള്ളി പറഞ്ഞതെന്നും അതിലെല്ലാം അടങ്ങിയിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പ്രതികരിച്ചു.