മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; കോടതി ഇടപെട്ടതോടെ പിന്‍വലിച്ചു


ബിനില്‍ | മാതൃഭൂമി ന്യൂസ്‌

അന്വേഷണ സംഘത്തില്‍പ്പെട്ടവരെ സ്ഥലം മാറ്റരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു

Vellappally Natesan | Photo: Ramanath Pai|Mathrubhumi

കൊച്ചി: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പിന്‍വലിച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് ഡി.ജി.പിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലംമാറ്റം പിന്‍വലിക്കേണ്ടി വന്നത്. എറണാകുളം വിജിലന്‍സ് എസ്.പി. ജെ. ഹിമേന്ദ്രനാഥിന്റെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ട് എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണ സംഘത്തില്‍പ്പെട്ടവരെ സ്ഥലംമാറ്റരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.



കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ എസ്.പി. ജെ. ഹിമേന്ദ്രനാഥ് കോടതിയില്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെ.എസ്.ഇ.ബി. വിജിലന്‍സിലേക്ക് തന്നെ സ്ഥലം മാറ്റിയതായി ഇദ്ദേഹം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.എ. ബാബു ക്ഷുഭിതനായി. നേരത്തെയിറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടി എന്തുകൊണ്ടാണ് സ്ഥലം മാറ്റമെന്ന് ആരാഞ്ഞു.

ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഇതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റമുണ്ടായതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് മൂന്ന് മാസത്തെ സമയം ചോദിച്ചു. ഇതിനെത്തുടര്‍ന്ന് കോടതി സമയം അനുവദിച്ചു. 124 ഇടപാടുകളില്‍ അന്വേഷണം നടക്കുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതില്‍ 51 എണ്ണത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയതായും അറിയിച്ചു. നിലവിലെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി യാതൊരു ബാഹ്യ ഇടപെടലും പാടില്ലെന്ന് കര്‍ശനം നിര്‍ദ്ദേശം നല്‍കി.

Content Highlights: vellapalli nateshan micro finance case investigating officer transfer cancelled highcourt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented