വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനാപകടം: ഊട്ടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു


കൂനൂരിൽ നടന്ന വാഹനാപകടം

തൃശൂര്‍: നീലഗിരി കൂനൂരില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാലക്കാട് സ്വദേശി വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ഥി രഞ്ജിത്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരുക്കേറ്റ മറ്റുള്ളവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണമ്പ്ര കാരപ്പൊറ്റ, വടക്കഞ്ചേരി, തേനിടുക്ക്, പരുവാശേരി, കിഴക്കഞ്ചേരി കണ്ണംകുളം പ്രദേശത്തുള്ളവരാണ് ഇവര്‍. ഒമ്പത് അംഗ സംഘം ഊട്ടി ചുറ്റിക്കണ്ട ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ച വാഹനം കൂനൂര്‍ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയില്‍ റോഡരികിലെ ചായക്കടയില്‍ ഇടിച്ചുകയറുകയായിരുന്നു.

കണ്ണമ്പ്ര കാരപ്പൊറ്റ സലീമിന്റെ മകനാണ് മരിച്ച സഞ്ജീത്. വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ഥിയാണ്. മാതാവ്: സബിയ. സഹോദരി : സജിന .

Content Highlights: vehicle accident death-ooty-ranjth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented