കാസര്‍കോട് അനന്തപുരം ക്ഷേത്രക്കുളത്തിലെ ബബിയ മുതലയ്ക്ക് വിട; പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരം


ബിജീഷ് ഗോവിന്ദന്‍  | മാതൃഭൂമി ന്യൂസ് 

ബബിയയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: രാമനാഥ പൈ|മാതൃഭൂമി, Facebook

കാസര്‍കോട്: ക്ഷേത്രഭക്ഷണം കഴിച്ച്, അമ്പലക്കുളത്തില്‍ കഴിഞ്ഞിരുന്ന കുമ്പള അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതലയ്ക്ക് വിട. ബബിയയോടുള്ള സ്‌നേഹസൂചകമായി ശരീരം പൊതുദര്‍ശനത്തിന് വെച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ബബിയ ചത്തത്.

അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ബബിയ. സസ്യാഹാരം മാത്രമായിരുന്നു ഇത് കഴിച്ചിരുന്നത്. ബബിയയ്ക്ക് ഏകദേശം 77 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. പടച്ചോറു നല്‍കാന്‍ പൂജാരി പേര് വിളിക്കുമ്പോള്‍ ബബിയ എത്തിച്ചേരുന്ന കാഴ്ച കൗതുകകരമായിരുന്നു.ബബിയയുടെ ശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ | Photo: Mathrubhumi news screengrab

1945-ല്‍ ഒരു ബ്രിട്ടീഷ് സൈനികന്‍ ക്ഷേത്രത്തിലൂണ്ടായിരുന്ന മുതലയെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ബബിയ ഈ ക്ഷേത്രക്കുളത്തിലേക്ക് എത്തുന്നത്. ഇതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണമായി ബബിയ മാറി.

തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപുരം ക്ഷേത്രമെന്ന് വിശ്വാസികള്‍ കരുതുന്നു. ബബിയയെ കാണുന്നത് വലിയ അനുഗ്രഹമായാണ് ഭക്തർ കരുതിയിരുന്നത്.

പൊതുദര്‍ശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പില്‍ സംസ്‌കരിക്കും. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രനട അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയേ നട തുറക്കൂ.

Content Highlights: vegetarian crocodile babiya dies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented