എന്റെയും പേര് വീണയാണ്, മാംസം പച്ചയാണ്; അശ്ലീല സൈബര്‍ ആക്രമണം നിര്‍ത്തണം: മന്ത്രിയോട് വീണാ നായര്‍


കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം പതാക കത്തിച്ചെന്ന ആരോപണത്തിന്‌ പിന്നാലെയാണ് വീണാ നായര്‍ക്കെതിരേ സൈബര്‍ ആക്രമണം രൂക്ഷമായത്.

റിയാസ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ചിത്രം, വീണാ എസ് നായർ, അശ്ലീല സൈബർ ആക്രമണം. photo: PAMuhammadRiyas. advveenanair1/facebook

തിരുവനന്തരപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തനിക്കെതിരേ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന്‌ മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വീണയുടെ പ്രതികരണം

'എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്. ഡിവൈഎഫ്‌ഐ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക', വീണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മന്ത്രി റിയാസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്.

കഴിഞ്ഞ ദിവസം, വിവാഹവാര്‍ഷിക ദിനത്തില്‍ മന്ത്രി റിയാസ് ഭാര്യ വീണയെക്കുറിച്ച് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. 'നിലവിട്ട അസംബന്ധ പ്രചാരങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്നായിരുന്നു റിയാസിന്റെ കുറിപ്പ്‌, .

കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം പതാക കത്തിച്ചെന്ന ആരോപണത്തിന്‌ പിന്നാലെയാണ് വീണാ നായര്‍ക്കെതിരേ സൈബര്‍ ആക്രമണം രൂക്ഷമായത്.

Content Highlights: veena nair facebook post against left cyber attack

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented