മാനുഷിക പരിഗണന ആവശ്യം; ആന്ധ്ര ദമ്പതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു- ആരോഗ്യമന്ത്രി


വീണാ ജോർജ് | Photo: മാതൃഭൂമി

തിരുവനന്തപുരം: അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രപ്രദേശിലെ ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനായി മുന്‍ഗണന നല്‍കണമെന്ന് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (കാര)യോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദമ്പതികള്‍‌ക്ക് ഇനി ദത്തെടുക്കാനുള്ള ശ്രമത്തില്‍ മുന്‍ഗണ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ ഇനി ഒരു അവസരം ലഭിക്കാതെയും വന്നേക്കാം. ആ സാഹചര്യം ഒഴിവാക്കുന്നതിന് സംസ്ഥാനം തന്നെ ഇടപെട്ട് കാരയോട് ആവശ്യപ്പട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രയിലെ ദമ്പതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര ഏജന്‍സിയോട് അവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ മുന്‍ഗണ നഷ്ടപ്പെടുത്തരുത്. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിന് വേണ്ടിയുള്ള ലിസ്റ്റില്‍ അവരെ ഉള്‍പ്പെടുത്തുകയും ഈ കുഞ്ഞിനെ ദത്തെടുക്കാന്‍ വന്നപ്പോഴുള്ള അതേ മുന്‍ഗണന അവര്‍ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ നിയമം അനുസരിച്ച് എവിടെനിന്ന് വേണമെങ്കിലും അവര്‍ക്ക് കുഞ്ഞിനെ ദത്തെടുക്കാം. തങ്ങള്‍ക്കിണങ്ങുന്ന, തങ്ങളുടെ കുടുംബവുമായി ഇണങ്ങുമെന്നു തോന്നുന്ന കുഞ്ഞിനെ എവിടെ നിന്ന് വേണമെങ്കിലും ദത്തെടുക്കാം. പക്ഷേ അവരുടെ അവസരം നഷ്ടമാകരുത്. കാരണം മാനുഷികമായ പരിഗണന അവര്‍ക്ക് നല്‍കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ അവിടെനിന്ന് കൊണ്ടുവരുമ്പോള്‍ തന്നെ സംസ്ഥാനം നടപടികള്‍ എടുത്തിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ ദമ്പതികളുമായി സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറുമായും അവിടുത്തെ സിഡബ്ല്യുസി അധികൃതരുമായും കേരളത്തിലെ സിഡബ്ല്യുസിയാണ് ബന്ധപ്പെട്ടത്. കുടുംബവുമായി ഇടക്ക് ഒരാള്‍ സംസാരിച്ചിരുന്നു. മാതൃഭാഷ മാത്രം അറിയുന്ന അവരുമായി ദ്വിഭാഷിയെ ഉപയോഗിച്ചാണ് സംസാരിച്ചത്. സര്‍ക്കാര്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഭരണ സംവിധാനത്തിന്റെ ഇരയല്ലേ ആന്ധ്രയിലെ ദമ്പതികള്‍ എന്ന ചോദ്യത്തിന്, കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണത്തിലൂടെ അത് വ്യക്തമാകണമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കേസില്‍ കക്ഷിയല്ലാഞ്ഞിട്ടും ഒരു ഉത്തരവാദിത്തമുള്ള സര്‍ക്കാരെന്ന നിലയില്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ചു. കോടതി അനുകൂലമായ നിലപാട് എടുത്തിരുന്നില്ലെങ്കില്‍ പ്രശ്നം സങ്കീര്‍ണമാകുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Veena George on Adoption row and Anupama's child DNA test result


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented