സരിതയ്ക്ക് അനുവദിച്ച സിബിഐ അന്വേഷണം സ്വപ്‌നയ്ക്ക് കിട്ടുമോ? ആരോപണങ്ങള്‍ ഗുരുതരം- വി.ഡി സതീശന്‍


രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സി.ബി.ഐ ആണ്

വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925

തിരുവനന്തപുരം: സോളാര്‍കേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സി.ബി.ഐ അന്വേഷണം സ്വപ്‌നയ്ക്ക് കിട്ടുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കള്ളക്കടത്ത് കേസും അവന്‍ ഉന്നയിച്ച ആരോപണങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് തെളിവ് സഹിതം സ്വപ്‌ന ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇ.ഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സി.ബി.ഐ ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സ്വപ്‌നയുടെ ആരോപണം ഗുരുതരമാണ്. മെന്റര്‍ വിഷയത്തില്‍ തെറ്റായ വിവരം സഭയില്‍ നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ആദ്യം ബാഗ് മറന്ന് വെച്ചില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അത് മാറ്റിപ്പറയേണ്ടിവന്നു. ബാഗുകള്‍ കൊണ്ടുപോയത് ഒരാളാണ് എന്നാണ് പിന്നീട് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ബാഗല്ലാതായി മാറുമോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കണമെന്നുള്ള സുപ്രീംകോടതി വിധി കേരളം ചോദിച്ചുവാങ്ങിയതാണ്. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി സംരക്ഷിത വനത്തിന് ചുറ്റുമുള്ള ജനവാസമേഖല ഉള്‍പ്പെടെയുള്ള ഒരു കി.മി പരിധിയില്‍ നിയന്ത്രണമാവാമെന്ന് തീരുമാനമെടുത്ത് അത് കേന്ദ്രത്തിന് അയച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ കേരളം അനുകൂലമാണെന്ന് കാട്ടി തീരുമാനമെടുക്കുകയായിരുന്നുവെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

പരിസ്ഥിതിലോല മേഖല നിര്‍ണയവുമായി ബന്ധപ്പെട്ട് പലതവണ കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കി. മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാല് തവണ മറുപടി നല്‍കാനുള്ള സമയം നീട്ടിനല്‍കി. എന്നിട്ടും മറുപടി നല്‍കിയില്ല. ഇനിയും നീട്ടിനല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവുണ്ടായിരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം പലയിടങ്ങളിലും ഇവര്‍ ഇതിനെതിരേ സമരം നടത്തുകയാണ്. ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Content Highlights: VD Satheeshan On Gold Smuggling Case and ESZ Discussion In Niyamasabha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022

Most Commented