സിപിഎമ്മിന് വിഷയ ദാരിദ്ര്യം; ബിജെപിക്ക് വോട്ട് മറിച്ചത് സിപിഎം - സതീശന്‍


കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ വിവാദ പരാമര്‍ശം നടത്തിയ ആളാണ് പിണറായി. പരനാറി പ്രയോഗവും, കുലംകുത്തിയും, നികൃഷ്ട ജീവിയുമൊക്കെ ഉദാഹരണം മാത്രം.

വി.ഡി സതീശൻ

കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരേ കേസെടുത്തത് സി.പി.എമ്മിന്റെ വിഷയ ദാരിദ്ര്യം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂരിലെ നാട്ടുഭാഷയില്‍ പറഞ്ഞ പ്രയോഗമാണെന്ന് അപ്പോള്‍ തന്നെ സുധാകരന്‍ പറഞ്ഞതാണ്. മാത്രമല്ല വിഷമം ഉണ്ടായെങ്കില്‍ പിന്‍വലിക്കുന്നുവെന്നും പറഞ്ഞതാണ്. പിന്നെന്താണെന്നും, കയ്യിലൊന്നും ഇല്ലാത്തത് കൊണ്ടാണ് വിവാദമെന്നും വി.ഡി സതീശന്‍ തൃക്കാക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ വിവാദ പരാമര്‍ശം നടത്തിയ ആളാണ് പിണറായി. പരനാറി പ്രയോഗവും, കുലംകുത്തിയും, നികൃഷ്ട ജീവിയുമൊക്കെ ഉദാഹരണം മാത്രം. എന്നിട്ട് ആരെങ്കിലും അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നോ.

വര്‍ഗീയ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ട് പോലും പി.സി ജോര്‍ജിനെതിരേ മിണ്ടുന്നില്ല. മിണ്ടാന്‍ കഴിയില്ലെന്നും തൃക്കാക്കരയില്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് വോട്ട് മറിച്ചത് സി.പി.എം ആണ്. അത് വോട്ട് നില പരിശോധിച്ചാല്‍ മനസ്സിലാവും. യു.ഡി.എഫിന് നഗരത്തില്‍ വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്. ബി.ജെ.പി അട്ടിമറി നടത്തിയ വാർഡിൽ ഞങ്ങള്‍ ജയിച്ചിരുന്നുവെങ്കില്‍ തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമായിരുന്നു. അത് മുന്നില്‍ കണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ച് നല്‍കിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Content Highlights: VD Satheeshan on controversial case against K sudhakaran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented