കോഴിക്കോട്: ക്രിയാത്മകം എന്നതിനേക്കാള്‍ സര്‍ഗാത്മക പ്രതിപക്ഷമായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ ഗ്രസും പ്രതിപക്ഷവും മാറുകയാണ്. പുതിയ കാലത്തിന്റെ ചിന്തയും രീതികളും ഉള്‍കൊണ്ടാവും പ്രവര്‍ത്തനം. മാതൃഭൂമിയെ കാണുമ്പോള്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചാണ് ഓര്‍ക്കുന്നതെന്നും  പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി മാതൃഭൂമിയിലെത്തിയ വി.ഡി സതീശന്‍ പറഞ്ഞു.  
  
കാര്യങ്ങള്‍ പഠിച്ച് മാത്രം സംസാരിക്കുന്നയാളാണ് വി.ഡി സതീശനെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി. പറഞ്ഞു. ചെയര്‍മാന്‍ പി.വി ചന്ദ്രനും മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌ കുമാറും ചേര്‍ന്ന് അദ്ദേഹത്ത സ്വീകരിച്ചു. മാതൃഭൂമിയുമായും മാനേജിംഗ് ഡയറക്ടറായിരുന്ന എം.പി വീരേന്ദ്രകുമാറുമായും എന്നും സൂക്ഷിച്ച ആത്മബന്ധം വി.ഡി. സതീശന്‍ ഓര്‍മിച്ചു. 

Content Highlights: VD Satheeshan Mathubhumi visit