അങ്ങോട്ടുനോക്കിയാല്‍ എന്താ കുഴപ്പമെന്ന് സതീശന്‍; ഭീഷണി വേണ്ടെന്ന് നൗഷാദ്- നിയമസഭയില്‍ വാക്‌പോര്


എന്താ അങ്ങോട്ട് നോക്കി സംസാരിച്ചാല്‍ വല്ല കുഴപ്പമുണ്ടോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

വി..ഡി സതീശൻ, എം നൗഷാദ്

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കര്‍ ചെയറിലുണ്ടായിരുന്ന എം. നൗഷാദും തമ്മില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ എ.എന്‍ ഷംസീര്‍ എം.എല്‍.എ അടക്കമുള്ളവര്‍ എഴുന്നേറ്റുനിന്ന് ബഹളമുണ്ടാക്കിയതാണ് പ്രശ്‌നത്തിന് തുടക്കം. ബഹളമുണ്ടാക്കിയ എം.എല്‍.എമാരെ നോക്കി വി.ഡി സതീശന്‍ സംസാരിക്കുമ്പോള്‍ ഇങ്ങോട്ട് നോക്കി സംസാരിക്കൂവെന്ന് എം. നൗഷാദ് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു.

എന്താ അങ്ങോട്ട് നോക്കി സംസാരിച്ചാല്‍ വല്ല കുഴപ്പവുമുണ്ടോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ഞാനല്ലേ സംസാരിക്കുന്നത് അവിടെയിരിക്ക് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്നാണ് താങ്കളെന്താ ഭീഷണിപ്പെടുത്തുന്നോയെന്ന് നൗഷാദ് ചോദിച്ചത്. ഇത് ഏറെ നേരം നൗഷാദും വി.ഡി സതീശനും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കി.

ഞങ്ങളിവിടെ കുറേനാളയല്ലോ ഇരിക്കുന്നെന്ന് സതീശന്‍ പറഞ്ഞു. വിട്ടുകൊടുക്കാന്‍ നൗഷാദും തയ്യാറായില്ല. ഇതിനിടെ ഭരണപക്ഷത്തെ മറ്റ് എം.എല്‍.എമാരും പ്രതിപക്ഷ നേതാവിനെതിരേ ശബ്ദമുയര്‍ത്തി. സ്പീക്കറെ ചോദ്യം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഇടപെടല്‍. ഇതിനിടെ എം. നൗഷാദ് ഭരണപക്ഷ എം.എല്‍.എമാരോടും ഇരിക്കാന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ ഇവിടെയിരുന്ന് വര്‍ത്തമാനം പറയാനാവില്ലെന്ന് എം. നൗഷാദ് പറഞ്ഞതോടെ മറ്റ് എം.എല്‍.എമാരും രംഗത്തെത്തി. എവിടെയിരുന്നാലും അവിടത്തെ പണിയേ ചെയ്യൂവെന്ന് എം. നൗഷാദ് പറഞ്ഞു. സഭ കുറച്ചുനേരം തടസ്സപ്പെട്ടെങ്കിലും ഇരുകൂട്ടരേയും സീറ്റുകളിലേക്ക് തിരിച്ചയച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

Content Highlights: VD Satheeshan MA Naushad In Niyamasabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented