വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റേത് കിളിപോയ സംസാരമാണെന്നും ഭരണഘടനയെ അവഹേളിച്ച മന്ത്രി ഉടന്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം ഇല്ലെങ്കില്‍ നിയപരമായി നേരിടുമെന്നും വി.ഡി സതീശന് പറഞ്ഞു.
സര്‍ക്കാരിനെതിരേയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ ഇവര്‍ മനപൂര്‍വം ചെയ്യുന്നതാണിത്. പക്ഷെ അതിന് ഭരണഘടനയെ തിരഞ്ഞെടുത്തത് ക്രൂരമായിപ്പോയെന്നും സതീശന് പറഞ്ഞു. ജനാധിപത്യത്തേയും മതേതരത്വത്തേയും അദ്ദേഹത്തിന് പുച്ഛമാണ്. ഇത് രണ്ടും കുന്തവും കൊടച്ചക്രവുമാണെന്നാണ് മന്ത്രി പറയുന്നത്. എന്താണ് മന്ത്രിക്കും സര്‍ക്കാരിനും പറ്റിയതെന്നും സതീശന് ചോദിച്ചു.
സജിചെറിയാന് ഭരണഘടനയുടെ മഹത്വം എന്താണെന്ന് അറിയാമോ. പ്രഗല്ഭരും പണ്ഡിത ശ്രേഷ്ടന്മാരും ആലോചിച്ച് പഠിച്ച് രൂപപ്പെടുത്തിയതാണ് ഇന്ത്യന്‍ ഭരണ ഘടന. അവരെക്കൂടിയാണ് സജി ചെറിയാന് അവഹേളിച്ചത്. വിഷയം സഭയില്‍ ഉന്നയിക്കുമെന്നും അതിന് മുന്നെ സജി ചെറിയാന് രാജിവെക്കുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..