പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നത്  പി.ആര്‍ പണിയും വായ്ത്താരിയും മാത്രം- വി.ഡി സതീശന്‍


നാഷണല്‍ ഹൈവേ റോഡുകളില്‍ പൊതുമരാമത്തിന് ഇടപെടാനവില്ലെന്ന് പറയുന്നതില്‍ വസ്തുതയില്ല.

വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925

കൊച്ചി: റോഡിന്റെ ശോച്യാവസ്ഥയ്ക്ക് യഥാര്‍ഥ പരിഹാരം കാണുന്നതിനു പകരം പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നത് പി.ആര്‍. പണിയും വായ്ത്താരിയും മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അറ്റകുറ്റപ്പണികൾ മണ്‍സൂണിന് മുമ്പേ തീര്‍ക്കാത്തതാണ് പ്രശ്‌നമായത്. പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

നാഷണല്‍ ഹൈവേ റോഡുകളില്‍ പൊതുമരാമത്തിന് ഇടപെടാനാവില്ലെന്ന് പറയുന്നതില്‍ വസ്തുതയില്ല. ഹരിപ്പാട് മാധവ ജംഗ്ഷന്‍-കൃഷ്ണപുരം റോഡ്, എന്‍.എച്ച് 88 എന്നീ റോഡുകളുടെ അറ്റകുറ്റപണിയെല്ലാം പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ചെയ്ത് പണി നടത്തിയിട്ടുണ്ട്. അപ്പോള്‍ എന്‍.എച്ച് റോഡില്‍ ഇടപെടാനാവില്ലെന്ന് മന്ത്രി പറയുന്നതില്‍ എന്താണ് വസ്തുതയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

റോഡിലെ കുഴികള്‍ കൃത്യമായി അടച്ചില്ലെങ്കില്‍ ടോള്‍പിരിവുകള്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടണം. കളക്ടര്‍മാര്‍ക്ക് അതിന് അധികാരമുണ്ട്. കേരളത്തിന്റെ പ്രതിഷേധം അങ്ങനെ അറിയിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അങ്കമാലിയില്‍ റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് നാഷണല്‍ ഹൈവേ റോഡില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ലെന്നും അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍.

Content Highlights: VD Satheesan against Muhammed Riyas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented