വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925
തിരുവനന്തപുരം: സജി ചെറിയാന് എം.എല്‍.എ സ്ഥാനം കൂടി രാജിവെക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പറഞ്ഞുപോയത് തെറ്റാണെന്ന് അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അങ്ങനെയൊരാള്‍ എം.എല്‍.എ സ്ഥാനത്തിരിക്കുന്നത് ശരിയല്ലെന്ന് വി.ഡി സതീശന് വ്യക്തമാക്കി.
വിഷയത്തില്‍ സി.പി.എം മിണ്ടുന്നില്ല. എന്താണ് നിലപാടെന്ന് പറയണം. മന്ത്രി സ്ഥാനം രാജിവെച്ചിട്ട് പോലും മുഖ്യമന്ത്രി ഒരു വാചകം പോലും പറയാന്‍ തയ്യാറായിട്ടില്ല. നിലപാട് പറഞ്ഞില്ലെങ്കില്‍ സിപിഎം നിലപാട് ഇങ്ങനെയാണ് എന്ന രീതിയില്‍ കോണ്‍ഗ്രസ് ക്യാമ്പയിന് നടത്തുമെന്നും വി.ഡി സതീശന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഉചിതമായ നടപടിയുണ്ടാവും. ആരേയും സംരക്ഷിക്കില്ല. ഇപ്പോള്‍ പരാതി പറഞ്ഞ പെണ്‍കുട്ടിക്ക് പുറമെ ആര്‍ക്കെങ്കിലും നോക്കുകൊണ്ടോ വാക്കുകൊണ്ടോ എന്തെങ്കിലും അപമാനമായി തോന്നിയിട്ടുണ്ടെങ്കില്‍ അവരും പരാതി ഉന്നയിക്കണം. പരാതി പറയാന്‍ ആരും മടിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..