നിലവാരമുള്ളവരെ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്നത് നാണംകെട്ട ഏര്‍പ്പാട്- വി.ഡി സതീശൻ


വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925

തിരുവനന്തപുരത്ത്: കേരളം ഭരിക്കുന്നത് ഭീരുക്കളാണെന്നും സര്‍ക്കാരിന് എല്ലാത്തിനേയും പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും കേസ് വരുമ്പോള്‍ ലോകായുക്തയുടെ പല്ലും നഖവും എടുക്കുകയാണ്. ലോകായുക്തയുടെ വിധിയില്‍ തെറ്റുണ്ടെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നിരിക്കേ എന്തിനാണ് ഭയക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

കേരളത്തിലെ സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമായി റിസര്‍വ് ചെയ്തിരിക്കുകയാണ്. അക്കാദമിക നിലവാരമുള്ളരെ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്ന നാണംകെട്ട ഏര്‍പ്പാട് സിപിഎം നിര്‍ത്തണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ് ഭരണത്തിലിരിക്കുമ്പോഴാണ് സര്‍വകലാശാലകളിലെ നോണ്‍ ടീച്ചിങ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. ഇതോടെ അഴിമതി ഇല്ലാതായി. അതുപോലെ അധ്യാപക നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സ്ഥിതി പേടിച്ച് വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇവിടെ പഠിക്കാതെ വിദേശത്തേക്കും മറ്റും പോകുകയാണ്. അവിടെ പഠിക്കുകയും ജോലി നേടി അവിടെ തന്നെ താമസമാക്കുകയും ചെയ്യുന്നു. കേരളത്തിന് കിട്ടേണ്ട വിഭവശേഷി ഇങ്ങനെ നഷ്ടപ്പെടുന്നു. രാഷ്ട്രീയ അധിപ്രസരം ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

Content Highlights: vd satheesan against cpm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented